പരിസ്ഥിതിദിന വാരാഘോഷം
കാളാണ്ടിത്താഴം- മെഡിക്കൽ കോളേജ് കയറ്റത്തിലെ പ്ളാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചുകൊണ്ട് ദർശനം ഗ്രന്ഥശാലയുടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിസ്ഥിതി ദിന വാരാഘോഷത്തിന് തുടക്കമായി. പ്ളാസ്റ്റിക് ശേഖരണം കനാൽ വ്യൂ റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് എ സുധീർ ഉദ്ഘാടനം ചെയ്തു. ശേഖരണത്തിന് ദർശനം ജോയിൻ്റ് സെക്രട്ടറിമാരായ ടി കെ സുനിൽകുമാർ, പി ദീപേഷ് കുമാർ, പ്രവർത്തക സമിതി അംഗങ്ങളായ വി ഹരികൃഷ്ണൻ, കെ ഗോപി, കെ പി മോഹൻദാസ്, പി ജസിലുദീൻ, കനാൽ വ്യൂ ആർ എ സെക്രട്ടറി ഷമ്മാസ് എ കെ എന്നിവർ നേതൃത്വം നല്കി. സംസ്ഥാന വനംവകുപ്പിൻ്റെ സാമൂഹ്യ വനവത്ക്കരണ വിഭാഗത്തിൽ നിന്നെത്തിച്ച വൃക്ഷതൈകളുടെ നടീൽ ഉദ്ഘാടനം എനർജി മാനേജ്മെൻ്റ് സെൻ്റർ കേരള സംസ്ഥാന റിസോഴ്സ് പേഴ്സൺ എം കെ സജീവ് കുമാർ നിർവ്വഹിച്ചു. വൃക്ഷവത്ക്കരണത്തിന് പറമ്പിക്കുളം കടുവാ സങ്കേതത്തിലെ മുൻ റേഞ്ച് ഫോറസ്റ്റ് ഓഫീസർ നമ്പ്യാലത്ത് ബാബു, അമ്മിണി പ്രകാശൻ, ശശികല മ0ത്തിൽ,എം കെ ശിവദാസൻ, കളംകൊള്ളി ബാബു എന്നിവർ നേതൃത്വം നല്കി. ചണച്ചാക്കുകളിൽ ശേഖരിച്ച 5 ചാക്ക് പ്ളാസ്റ്റിക് മാലിന്യങ്ങൾ കോർപ്പറേഷൻ 20 ആം വാർഡിലെ ഹരിത കർമ്മസേന ഏറ്റെടുത്തു
അനുശോചനം
ദര്‍ശനം സാംസ്‌കാരികവേദി മുന്‍ പ്രസിഡന്റ് വടക്കേ കുറ്റിയില്‍ ചാത്തു അന്തരിച്ചു. പാറോപ്പടി മണ്ണത്തുകണ്ടി മാത്തോട്ടത്തില്‍ കുടുംബാംഗം കാളാണ്ടിത്താഴം വടക്കേ കുറ്റിയില്‍ ചാത്തു (86) അന്തരിച്ചു. ഭാര്യ പരേതയായ യു കെ തങ്കം. മക്കള്‍ എം ജുബിനിഷ് (കോണ്‍ട്രാക്ടര്‍),എം ജിത്തിനിഷ് ( ആവലോണ്‍ മെഡിക്കല്‍ ഷോപ്പ്) മരുമക്കള്‍: സൗമ്യ ( പറമ്പില്‍ ബസാര്‍), രോഷ്ണ (കോറോത്ത് പൊയില്‍). ദര്‍ശനം സാംസ്‌കാരിക വേദി ഗ്രന്ഥശാലയ്ക്ക് സ്ഥലം സംഭാവന ചെയ്ത ആദ്യകാല നെല്‍ കര്‍ഷകനായിരുന്നു. ദീര്‍ഘകാലം ദര്‍ശനം ഗ്രന്ഥശാലയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചു.
ദിശ കരിയർ ഗൈഡൻസ് ശില്പശാല
'ഭാവി പഠനം രക്ഷിതാക്കൾ കൂടി അറിയേണ്ടത്' എന്ന വിഷയത്തിൽ പ്രഭാഷണവും ചെലവൂർ- ചേവായൂർ വില്ലേജുകളിലെ എസ് എസ് എൽ സി - പ്ളസ് ടൂ വിജയികൾക്ക് സ്വീകരണവും സംഘടിപ്പിച്ചു. കാളാണ്ടിത്താഴം ദർശനം ഗ്രന്ഥാലയം സംഘടിപ്പിച്ച ദിശ കരിയർ ഗൈഡൻസ് ശില്പശാല കോഴിക്കോട് സർവ്വകലാശാല ഗാന്ധിയൻ ചെയർ അംഗവും 'കാതൽ ' സിനിമ നടനുമായ ആർ എസ് പണിക്കർ ഉദ്ഘാടനം ചെയ്തു. ദർശനം ഗ്രന്ഥശാല ജോയിൻ്റ് സെക്രട്ടറി ടി കെ സുനിൽ കുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന ശില്പശാലയിൽ ' ഭാവി പഠനം, രക്ഷിതാക്കൾ കൂടി അറിയേണ്ടത് ' എന്ന വിഷയത്തിൽ ഐ ടി വിദഗ്ധൻ പൂവ്വ തൊടികയിൽ സിദ്ധാർത്ഥൻ പ്രഭാഷണം നടത്തി. കുത്തിവര ചിത്രകാരൻ അജീഷ് ഐക്കരപ്പടി, എഴുത്തുകാരി ശ്രീലത രാധാകൃഷ്ണൻ, കേരള എഡ്യൂക്കേഷൻ കൗൺസിൽ ഡയറക്ടർ സതീശൻ കൊല്ലറയ്ക്കൽ, ദർശനം യുവത കൺവീനർ പി ദീപേഷ് കുമാർ, വനിത വേദി ജോയിൻ്റ് കൺവീനർ ശശികല മ0ത്തിൽ എന്നിവർ പ്രസംഗിച്ചു.
അന്താരാഷ്ട്ര യോഗദിനം
അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി ദർശനത്തിൽ സംഘടിപ്പിക്കുന്ന യോഗ പരിശീലന ക്ലാസ്സ് ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രൊഫ. ശ്രീ വർഗീസ് മാത്യു സംസാരിക്കുന്നു. യോഗ ക്ലാസിന്റെ മുഖ്യ പരിശീലകൻ ശ്രീ എം .കെ സജീവ് മാസ്റ്റര്‍, ദർശനം ഭാരവാഹികള്‍ ക്ലാസ്സിന് നേതൃത്വം നല്‍കി
ആയുർവേദ മെഡിക്കൽ ക്യാമ്പ്
കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസിയുടെ പിന്തുണയോടെ കാളാണ്ടിത്താഴം ദർശനം ഗ്രന്ഥാലയം ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ദീപം തെളിയിച്ച് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ദർശനം ഗ്രന്ഥശാല പ്രസിഡന്റ് പി.സിദ്ധാർത്ഥൻ അധ്യക്ഷത വഹിച്ചു. കർക്കിടക കഞ്ഞിക്കിറ്റ് വിൽപ്പനോദ്ഘാടനം കോർപ്പറേഷൻ കൗൺസിലർ എം.പി ഹമീദ് ദർശനം മുതിർന്ന പൗര വേദി അംഗം ടി വസന്തയ്ക്ക് കൈമാറി നിർവഹിച്ചു. കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി സീനിയർ കൺസൾട്ടന്റ് ഫിസിഷ്യൻ ഡോ.മാലി മുഖ്യപ്രഭാഷണം നടത്തി. ആയുർവേദ - യോഗ പഠനത്തിനായി അമേരിക്കയിൽ നിന്നെത്തിയ കാർമ്മൽ മുഖ്യാതിഥി ആയി.
വായനോത്സവം
പി.എൻ. പണിക്കർ അനുസ്മരണം
ദർശനം സാംസ്‌കാരിക വേദിയും സ്വതന്ത്ര ബുക്സും സംയുക്തമായി സംഘടിപ്പിക്കുന്ന ഓൺലൈൻ വായനോത്സവവും പി എൻ പണിക്കർ അനുസ്മരണവും ഉദ്ഘാടനം കോഴിക്കോട് UL സൈബർപാർക്കിൽ എഴുത്തുകാരൻ ഡഗ്ലസ് ഡിസിൽവ നിർവ്വഹിക്കുന്നു. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ വായനപക്ഷാചരണത്തിന്റെ ഭാഗമായി ഖദീജാ മുംതാസിന്റെ “രമാബായ് ഫെമിനിസ്റ്റാവുകയാണ്” എന്ന ഡിജിറ്റൽ പുസ്തകം UL സൈബർ പാർക്ക് സെയിൽസ് & ബിസിനസ് ഡവലപ്മെന്റ് മാനേജർ സി.കെ. സനീഷിന് കൈമാറി എഴുത്തുകാരനും ഐ.ടി. വിദഗ്ധനുമായ ഡഗ്ലസ് ഡിസിൽവ മൂന്ന് ആഴ്ച നീണ്ടു നില്ക്കുന്ന വായനോത്സവത്തിന് തുടക്കം കുറിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കുഞ്ഞന്‍ പെരിഞ്ചേരി പി.എന്‍. പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സി.കെ. സനീഷ്, കേരള എഡ്യുക്കേഷന്‍ കൗണ്‍സില്‍ ഡയറക്ടര്‍ കെ. സതീശന്, ദര്‍ശനം ജോയിന്റ് സെക്രട്ടറിമാരായ പി. ജസിലുദ്ദീന്‍, സി.എച്ച്. സജീവ് കുമാര്‍, നിര്‍വാഹക സമിതി അംഗം ജിഷി സുനില്‍, ആക്ഷന്‍ഫൈ ടെക്നോളജീസ് ടീം ലീഡ് ശരത് എം. ജോയ് എന്നിവര്‍ സംസാരിച്ചു.
കാളാണ്ടിത്താഴം ദര്‍ശനം സാംസ്‌കാരികവേദി യുവതയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി.-പ്ലസ് ടു വിജയികളെയും വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെയും ആദരിക്കാന്‍ സംഘടിപ്പിച്ച അനുമോദന സദസ്സ് കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ്. ഉദ്ഘാടനം ചെയ്തു. ദര്‍ശനം പ്രസിഡണ്ട് പി. സിദ്ധാര്ത്ഥന് അദ്ധ്യക്ഷത വഹിച്ചു. ദര്‍ശനം ഗ്രന്ഥശാല രക്ഷാധികാരി എം.എ. ജോണ്സണ് അതിഥികളെ പരിചയപ്പെടുത്തി. ജര്‍മ്മനിയിലെ ഹൈഡല്‍ബര്‍ഗ് റെസിഡന്‍സി ഫെലോഷിപ്പ് നേടിയ ഡോ. ആര്യ ഗോപി, മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ ഡോ. മിഥുന് വേണുഗോപാല്‍, ഡോ. പൂജ പുഷ്കരന്, ഗുജറാത്ത് സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ എന്‍.ഐ.ടി.യില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ ഡോ. അതുല്‍ വിജയ്, പി.കെ., ലൗലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ ഡോ. കെ. ജിതിന് ഗംഗാധരന്, സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്ന പി. ജസിലുദ്ദീന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്സിക്യട്ടീവ് അംഗം കുഞ്ഞന്‍ പെരിഞ്ചേരി, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം പി.കെ. ശാലിനി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഗ്രന്ഥശാല സെക്രട്ടറി ടി. കെ. സുനിൽകുമാർ സ്വാഗതവും ദര്‍ശനം യുവത കണ്‍വീനര്‍ പി. ദീപേഷ് കുമാര്‍ നന്ദിയും പറഞ്ഞു.