Darsanam Gallery

പാരിസ്ഥിതികം 2020

സംസ്ഥാന  പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ (Directorate of Environment and Climate Change-DoECC- Government of Kerala) സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന മിയാവാക്കി ചെറുവനത്തിന് തുടക്കമിട്ടു. ഗവ. മെഡിക്കല്‍ കോളേജ് പരിസരത്ത് നടന്ന ചടങ്ങില്‍ മാവിന്‍ തൈ നട്ടുകൊണ്ട് മേയര്‍ ഡോ. ബീന ഫിലിപ്പാണ് ചെറുവനനിര്‍മ്മാണം ഉദ്ഘാടനം ചെയ്തത്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. വി.ആര്‍. രാജേന്ദ്രന്‍ അദ്ധ്യക്ഷനായിരുന്നു. പാരിസ്ഥിതികം 2019-20ന്റെ ഭാഗമായി കാളാണ്ടിത്താഴം ദര്‍ശനം സാംസ്കാരികവേദിയാണ് ചെറുവനനിര്‍മ്മാണത്തിന്റെ മേല്‍നോട്ടവും പരിപാലനവും നിര്‍വഹിക്കുന്നത്.

മാതൃദർശനം 

ദർശനം ഗ്രന്ഥശാലയിലെ വനിതാവേദി 'മാതൃദർശനം' സംഘടിപ്പിച്ചു. നാടൻപാട്ട് കലാകാരൻ ബാലചന്ദ്രൻ കൊട്ടോടി ഉദ്ഘാടനംചെയ്തു. പാലങ്ങാട് തങ്കം അധ്യക്ഷയായി. പ്രസന്ന നമ്പ്യാർ, സി എൻ സുഭദ്ര, പി കെ ശാലിനി, വി വിലാസിനി  എന്നിവർ സംസാരിച്ചു

ഊർജ കിരൺ കാമ്പയിൻ 2024

വേനൽക്കാല ഊർജ സംരക്ഷണ കാമ്പയിൻ അത്താണിക്കൽ പ്രോഗ്രസീവ് ഗ്രന്ഥശാലയിൽ തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു. 

രാക്ഷസ കൊന്ന നീക്കം ചെയ്യാൻ മുത്തങ്ങ കാട്ടിലേയ്ക്ക് പോകുന്ന പൃഥ്വി റൂട്സ്  പ്രതിനിധികൾക്ക്  ദർശനം ഗ്രന്ഥശാല സംഭാവന ചെയ്യുന്ന യന്ത്രവാൾ   ചെയർമാൻ   കെ കുഞ്ഞാലി സഹീർ കൈമാറുന്നു 

ലോക പുസ്തകദിനാചരണത്തിൻ്റെ ഭാഗമായി ചെലവൂർ-ചേവായൂർ വില്ലേജുകളിലെ ഗവ. എൻജിഒ ക്വാർട്ടേഴ്സ് , മെഡിക്കൽ കോളേജ് കാമ്പസ്, സാവിയോ, ജെഡിറ്റി ഇസ്ലാം , മനത്താനത്ത് എഎൽപി, മൂഴിക്കൽ എംഎൽ പി, ചെലവൂർ ഗവ.എൽ പി എന്നീ വിദ്യാലയങ്ങൾക്കുള്ള പുസ്തകങ്ങൾ പ്രശസ്ത കവി പി കെ ഗോപി ക്ക് കൈമാറി ഡോ. ഒ എസ് രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. 

കാളാണ്ടിത്താഴം- മെഡിക്കൽ കോളേജ് കയറ്റത്തിലെ പ്ളാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചുകൊണ്ട് ദർശനം ഗ്രന്ഥശാലയുടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിസ്ഥിതി ദിന വാരാഘോഷത്തിന് തുടക്കമായി. പ്ളാസ്റ്റിക് ശേഖരണം  കനാൽ വ്യൂ റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് എ സുധീർ ഉദ്ഘാടനം ചെയ്തു. 

ഭാവി പഠനം രക്ഷിതാക്കൾ കൂടി അറിയേണ്ടത് എന്ന വിഷയത്തിൽ പ്രഭാഷണവും ചെലവൂർ- ചേവായൂർ വില്ലേജുകളിലെ എസ് എസ് എൽ സി - പ്ളസ് ടൂ വിജയികൾക്ക് സ്വീകരണവും സംഘടിപ്പിച്ചു. കാളാണ്ടിത്താഴം ദർശനം ഗ്രന്ഥാലയം സംഘടിപ്പിച്ച ദിശ കരിയർ ഗൈഡൻസ് ശില്പശാല കോഴിക്കോട് സർവ്വകലാശാല ഗാന്ധിയൻ ചെയർ അംഗവും 'കാതൽ ' സിനിമ നടനുമായ ആർ എസ് പണിക്കർ ഉദ്ഘാടനം ചെയ്തു. 

കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസിയുടെ പിന്തുണയോടെ കാളാണ്ടിത്താഴം ദർശനം ഗ്രന്ഥാലയം ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ദീപം തെളിയിച്ച് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. 

വായന പക്ഷാചരണ സമാപനവും, വായന മത്സര വിജയികൾക്ക് സമ്മാന വിതരണവും 

ഐ വി ദാസ് ജന്മദിനത്തിലെ വായന പക്ഷാചരണ സമാപനം കാളാണ്ടിത്താഴം ദർശനം വായനശാലയിൽ വയലാർ പുരസ്കാര ജേതാവ് യു കെ കുമാരൻ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരി സൽമി സത്യാർത്ഥി ഐ വി ദാസ് അനുസ്മരണ പ്രഭാഷണം നടത്തി. എഴുത്തുകാരികളായ ശ്രീരഞ്നി ചേവായൂർ, സായി പ്രഭ പറമ്പിൽ ബസാർ, ശ്രീലതരാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു

പ്രവാസി എഴുത്തുകാരൻ സലീം അയ്യനേത്ത് ദർശനം ഗ്രന്ഥശാല സന്ദർശിച്ചു

മഴ നനഞ്ഞ് പ്രകൃതിയെ അറിയാം' എന്ന സന്ദേശവുമായി വയനാട് - താമരശ്ശേരി ചുരത്തിൽ കേരള പ്രകൃതി സംരക്ഷണ ഏകോപന സമിതി സംഘടിപ്പിച്ചു വരുന്ന മഴയാത്രയുടെ 19 -ാമത് വാർഷികത്തിന് തുടക്കമായി. മഴയാത്രയ്ക്ക് മുന്നോടിയായി കോഴിക്കോട് ജില്ലയിലെ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.

നവദർശനയാത്ര

നേതാജി ജന്മദിനത്തിൽ കാളാണ്ടിതാഴം ദർശനം സാംസ്ക‌ാരിക വേദിയുടെ നവദർശന യാത്രക്ക് തുടക്കമായി. ദർശനം ഗ്രന്ഥശാലയുടെ കെട്ടിടനിർമാണത്തിന് വില്ലേജുകളിലൂടെ കാൽ നടയായി സഞ്ചരിച്ച് സഹായം തേടുകയാണ് യാത്രയുടെ ലക്ഷ്യം.എം.എൻ. സത്യാർഥിയുടെ മുണ്ടിക്കൽ താഴം വാപ്പോലത്ത് കുന്നിലെ 'ശ്രുതി'യിൽനിന്നാണ് യാത്ര ആരംഭിച്ചത്. സത്യാർഥി മാസ്റ്ററുടെ ഭാര്യ നന്ദിനി ടീച്ചർ ആദ്യസംഭാവന ഹുണ്ടികയിൽ നിക്ഷേപിച്ചു. കോർപറേഷൻ കൗൺസിലർ വി.എം. മുഹമ്മദ് ഫ്ളാഗ് ഓഫ് ചെയ്തു. ഗ്രന്ഥശാലാ പ്രസിഡൻറ് എം. ചാത്തു അധ്യക്ഷത വഹിച്ചു. സി.ഡബ്ല്യു.ആർ.ഡി. എം ശാസ്ത്രജ്‌ഞൻ എം.ആർ. വേണുഗോ പാൽ, പ്രൊഫ. ശോഭീന്ദ്രൻ, സി. എൻ. സുഭദ്ര എന്നിവർ സംസാരി ച്ചു. എ. വിഷ്ണു നമ്പൂതിരി, കെ. കുഞ്ഞാലി, സഹീർ മാസ്‌റ്റർ വി. ഹരികൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. എം. ജോൺസൺ സ്വാഗതവും കെ.കെ. മണി നന്ദിയും പറഞ്ഞു. കാളാണ്ടിതാഴത്ത് ദർശനം പ്രസിഡൻറ് എം. ചാത്തു സംഭാവന നൽകിയ നാല് സെൻറ് സ്‌ഥലത്ത് രണ്ട് നിലകളിലായാണ് കെട്ടിടംനിർമിക്കുക.

Sand Sculpture

ദേശീയ മാനവിക സൗഹ്യദവേദി കോഴിക്കോട്

 (600 Sq Feet In 2.30 Hours) Longest Sand Sculpture THE OCEAN OF LOVE

26th November 2023, The Constitution Day Eve Kozhikode Beach 2.30 pm to 5.30 pm

Artist Gurukulam Babu, a sculptor artist of Kottuli, Kozhikode, Kerala, India, skillfully crafted a 600 sq ft sand sculpture in just 2.5 hours on Constitution Day, November 26th, 2023, at Calicut Beach. This masterpiece symbolizes communal harmony. He has showcased consistent dedication to the art, evident in his numerous sculptures created before this remarkable achievement.