ദർശനം 1984 മെഗാ ക്വിസ്
Carousel imageCarousel imageCarousel image

ലോകപ്രശസ്ത ഇംഗ്ലീഷ് സാഹിത്യകാരനായ ജോർജ് ഓർവെല്ലിന്റെ 119-മത് ജന്മവാർഷികത്തോടനുബന്ധിച്ച് ദർശനം സാംസ്കാരികവേദി ഒരു മെഗാ ക്വിസ് മത്സരം നടത്തുകയാണ്. ലോകമെങ്ങുമുള്ള മലയാളികൾക്ക് പങ്കെടുക്കത്തക്ക വിധമാണ് മത്സരം സംഘടിപ്പിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് മത്സരം.

ആദ്യത്തെ ഓൺലൈൻ മത്സരത്തിൽ പങ്കെടുക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്നവർക്കു മാത്രമേ അടുത്ത ഘട്ടത്തിൽ മത്സരിക്കാനാവൂ. പതിനേഴ് വയസുമുതൽ നാൽപത് വയസുവരെയുള്ളവർക്ക് ആദ്യഘട്ടത്തിൽ പങ്കെടുക്കാം. പ്രായമനുസരിച്ച് രണ്ട് വിഭാഗങ്ങളായാണ് രണ്ടാം ഘട്ടം നടക്കുക. 17 മുതൽ 25 വരെ ഒരു വിഭാഗവും 26 മുതൽ 40 വയസുവരെയുള്ളവർ അടുത്ത വിഭാഗവും.

ഒന്നാം സമ്മാനമായി 4G ടാബ്‌‌ലെറ്റും രണ്ടാം സമ്മാനമായി കിൻഡിൽ ഇ-റീഡറും മൂന്നാം സമ്മാനമായി സ്മാർട്‌‌വാച്ചും വിജയികൾക്ക് നൽകും. കൂടാതെ നിരവധി പ്രോത്സാഹന സമ്മാനങ്ങളുമുണ്ട്.

മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ താഴെയുള്ള പച്ച ബട്ടണിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക. രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക് കാണാം. അതിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യാവുന്നതാണ്. കൂടുതൽ അപ്ഡേറ്റുകൾ ഈ വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് ലഭിക്കു. ജൂലൈ 10 വരെ മാത്രമേ രജിസ്റ്റർ ചെയ്യാൻ സാധിക്കൂ. രജിസ്റ്റർ ചെയ്തവർക്ക് ജൂലൈ 10 ന് പുസ്തകം മൊബൈലിൽ വായിക്കത്തക്ക വിധത്തിൽ PDF ആയി വാട്സാപ്പിൽ അയച്ചുതരുന്നതാണ്.


എല്ലാ അന്വേഷണങ്ങൾക്കും വിളിക്കുക: 9745030398 (ജോൺസൺ എം. എ, സെക്രട്ടറി, ദർശനം സാംസ്കാരികവേദി)

In Partnership With

നിബന്ധനകൾ


  • മത്സരത്തിനെക്കുറിച്ചുള്ള എല്ലാ അന്തിമതീരുമാനങ്ങളും ദർശനം സാംസ്കാരികവേദിയുടേതായിരിക്കും.

  • പറഞ്ഞിരിക്കുന്ന പ്രായപരിധിയിൽ ഉള്ളവർക്കുമാത്രമേ പങ്കെടുക്കാൻ സാധിക്കൂ.

  • ഒരു മൊബൈൽ നമ്പറിൽ ഒരാൾക്ക് മാത്രമേ രജിസ്റ്റർ ചെയ്യാൻ സാധിക്കൂ.