ദർശനം 1984 മെഗാ ക്വിസ്

ലോകപ്രശസ്ത സാഹിത്യകാരനായ ജോർജ് ഓർവെല്ലിന്റെ 119-മത് ജന്മവാർഷികത്തോടനുബന്ധിച്ച് ദർശനം സാംസ്കാരികവേദി ഒരു ഓൺലൈൻ മെഗാ ക്വിസ് മത്സരം നടത്തുകയാണ്. ഓർവെല്ലിന്റെ 1984 എന്ന നോവലിന്റെ H&C പ്രസിദ്ധീകരിച്ച മലയാളം തർജമയുടെ ഒന്നാംഭാഗം (നൂറ് പേജുകൾ) അടിസ്ഥാനമാക്കിയാണ് മത്സരം. ലോകമെങ്ങുമുള്ള മലയാളികൾക്ക് പങ്കെടുക്കത്തക്ക വിധമാണ് മത്സരം സംഘടിപ്പിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് മത്സരം നടക്കുക.

മത്സരവിജയികൾക്ക് ഒന്നാം സമ്മാനമായി 4G ടാബ്‌‌ലെറ്റും രണ്ടാം സമ്മാനമായി ഇ-റീഡറും മൂന്നാം സമ്മാനമായി സ്മാർട്‌‌വാച്ചും നൽകും. കൂടാതെ പ്രോത്സാഹന സമ്മാനങ്ങളുമുണ്ട്.

എങ്ങനെ പങ്കെടുക്കാം?

മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ താഴെയുള്ള പച്ച ബട്ടണിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക. രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക് കാണാം. അതിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യാവുന്നതാണ്. കൂടുതൽ അപ്ഡേറ്റുകൾ ഈ വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് ലഭിക്കു. താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തും ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.


രജിസ്ട്രേഷൻ ചെയ്യാൻ താഴെയുള്ള ബട്ടൺ ക്ലിക്ക് ചെയ്യുക.


പുസ്തകത്തിന്റെ PDF ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എല്ലാ അന്വേഷണങ്ങൾക്കും വിളിക്കുക: 9745030398 (ജോൺസൺ എം. എ, സെക്രട്ടറി, ദർശനം സാംസ്കാരികവേദി). സുഹൃത്തുക്കൾക്ക് അയച്ചു കൊടുക്കുമല്ലോ.

In Partnership With

നിബന്ധനകൾ


  • മത്സരത്തിനെക്കുറിച്ചുള്ള എല്ലാ അന്തിമതീരുമാനങ്ങളും ദർശനം സാംസ്കാരികവേദിയുടേതായിരിക്കും.

  • ഒരു മൊബൈൽ നമ്പറിൽ ഒരാൾക്ക് മാത്രമേ രജിസ്റ്റർ ചെയ്യാൻ സാധിക്കൂ.

  • ചോദ്യങ്ങൾ മലയാളത്തിലായിരിക്കും.

മുൻപ് നടന്ന മത്സരങ്ങളിലെ വിജയികൾ