Search College Courses

കോഴിക്കോട് എരഞ്ഞിപ്പാലം സെന്റ് സേവ്യേഴ്‌സ് കോളേജ് സോഷ്യല്‍ സര്‍വീസ് ഫോറവും കേരള സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗീകാരമുള്ള കാളാണ്ടിത്താഴം ദര്‍ശനം സാംസ്‌കാരികവേദിയും എന്‍.ആര്‍.ഐ. എഡ്യുക്കേഷണല്‍ ഗൈ‍ഡന്‍സ് സെന്ററും സഹകരിച്ച് കാലിക്കറ്റ്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റികളിലെ വിവിധ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളില്‍ നിലവിലുള്ള ഡിഗ്രി കോഴ്‌സുകളെ പരിചയപ്പെടുത്തുകയാണിവിടെ.

പ്രൊഫ. വര്‍ഗീസ് മാത്യു
പ്രൊഫ. വര്‍ഗീസ് മാത്യു

സെന്റ് സേവ്യേഴ്‌സ് കോളേജ് പ്രിന്‍സിപ്പലും മലബാര്‍ ക്രിസ്ത്യന്‍ കോളേജ് മുന്‍ ഫിസിക്‌സ് വകുപ്പ് മേധാവിയുമായ പ്രൊഫ. വര്‍ഗീസ് മാത്യുവാണ് ഈ ഉദ്യമത്തിന് പിന്നില്‍.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി 2019 ല്‍ പുറത്തിറക്കിയ ഡയറക്ടറിയിലെ ഉള്ളടക്കം കോഴ്‌സുകളുടെ അടിസ്ഥാനത്തില്‍ ക്രോഡീകരിച്ച് വിദ്യാര്‍ഥികള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാകുന്ന രീതിയിലാണ് ഈ വെബ്‌സൈറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്. ഈ സേവനം തികച്ചും സൗജന്യമാണ്.

കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട്, തൃശൂര്‍ എന്നീ അഞ്ച് ജില്ലകളിലായി 262 ആര്‍ട്‌സ് & സയന്‍സ് കോളേജുകള്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുണ്ട്. കണ്ണൂര്‍, കാസര്‍കോഡ്, വയനാട് എന്നീ ജില്ലകളിലായി 77 ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകള്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലും. കാലിക്കറ്റ് സര്‍വകലാശാലയുടെ പരിധി ഇരിങ്ങാലക്കുട മുതല്‍ വടകര വരെ നീണ്ടുകിടക്കുന്നു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ പരിധി കാസര്‍കോഡാണ്. ഈ കോളേജുളില്‍ പരമ്പരാഗതവും തൊഴിലധിഷ്ഠിതവുമായ നിരവധി കോഴ്‌സുകള്‍ നിലവിലുണ്ട്. പക്ഷെ ഈ കോഴ്‌സുകളെപ്പറ്റിയും അവയുടെ സാധ്യതകളെപ്പറ്റിയും പലര്‍ക്കും ആവശ്യമായ പരിജ്ഞാനമില്ല. നമ്മുടെ കുട്ടികളെ അവരുടെ അഭിരുചിക്ക് ഇണങ്ങിയ കോഴ്‌സുകള്‍ പരിശീലിപ്പിക്കുക എന്നതാണ് ഏറ്റവും കരണീയമായ മാര്‍ഗം. ഈ ലക്ഷ്യം മുന്നില്‍ കണ്ടാണ് വെബ്‌സൈറ്റിന്‌റെ രൂപകല്പന.

ആഗോള തലത്തില്‍ കൊറോണ മഹാമാരിയായി വ്യാപിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍ നമ്മുടെ കുട്ടികള്‍ സംസ്ഥാനത്തിന് പുറത്ത് ഉന്നത വിദ്യാഭ്യാസത്തിന് പോകാനുള്ള സാധ്യത ഈ അധ്യയന വര്‍ഷം വിരളമാണ്. ആയതിനാല്‍ ഈ അധ്യയന വര്‍ഷം സംസ്ഥാനത്തെ കോളേജുകളില്‍ വിവിധ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് തിരക്ക് കൂടാനാണ് സാധ്യത. ഈ സ്ഥിതിവിശേഷം മുന്നില്‍ കണ്ട് സംസ്ഥാന സര്‍ക്കാര്‍ എല്ലാ കോളേജുകളിലും നിലവിലുള്ള കോഴ്‌സുകള്‍ക്ക് സീറ്റുകള്‍ വര്‍ധിപ്പിക്കുവാനും പുതിയ പുതുതലമുറ കോഴ്‌സുകള്‍ ആരംഭിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.

വെബ്‌സൈറ്റില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളുടെ കീഴിലുള്ള വിവിധ കോളേജുകളും, ഇഷ്ടമുള്ള കോഴ്‌സുകളും വിദ്യാര്‍ഥികള്‍ക്ക് തെരഞ്ഞെടുക്കാം. ഉദാഹരണത്തിന് കോഴിക്കോട് ജില്ലയില്‍ ബി.കോം കോഴ്‌സിന് ഒരു വിദ്യാര്‍ഥി പഠിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് കരുതുക. വെബ്‌സൈറ്റില്‍ പ്രവേശിച്ച് ജില്ലയും കോഴ്‌സും സെലക്ട് ചെയ്ത് Search Colleges ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ പ്രസ്തുത ജില്ലയില്‍ ബി.കോം കോഴ്‌സ് നിലവിലുള്ള കോളേജുകളുടെ പേര് വിവരം ലഭിക്കും. ആവശ്യമുള്ള കോളേജ് ക്ലിക്ക് ചെയ്താല്‍ പൂര്‍ണ വിലാസം, ഫോണ്‍ നമ്പറുകള്‍, സ്റ്റാറ്റസ് (സ്വാശ്രയം, ഗവണ്‍മെന്റ്, എയ്ഡഡ് എന്നിവ), സീറ്റുകളുടെ എണ്ണം എന്നിവ അറിയാന്‍ സാധിക്കും.

കോഴിക്കോട്മലപ്പുറംപാലക്കാട്തൃശൂര്‍വയനാട്
ഗവണ്‍മെന്റ്109971
എയ്ഡഡ് 8128173
സ്വാശ്രയം555832249
ആകെ7379494813
പട്ടിക 1: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകള്‍ (ജില്ലകള്‍ തരംതിരിച്ച്)
ആകെ 262 ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകള്‍. കൂടാതെ 33 അറബിക് കോളേജുകളും ഉണ്ട്.
കണ്ണൂര്‍കാസര്‍കോഡ്വയനാട്
ഗവണ്‍മെന്റ്451
എയ്ഡഡ്931
സ്വാശ്രയം31212
ആകെ44294
പട്ടിക 2: കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകള്‍ (ജില്ലകള്‍ തരംതിരിച്ച്)
ആകെ 77 ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകള്‍.
എയ്ഡഡ്സ്വാശ്രയം
മെറിറ്റ്50%50%
കമ്മ്യൂണിറ്റി10%ഇല്ല
മാനേജ്‌മെന്റ്20%50%
പട്ടിക ജാതി15%മെറിറ്റില്‍ ഉള്‍പ്പെടുന്നു
പട്ടിക വര്‍ഗം5%മെറിറ്റില്‍ ഉള്‍പ്പെടുന്നു
പട്ടിക 3: എയ്ഡഡ്/സ്വാശ്രയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലെ സീറ്റുകളുടെ അനുപാതം

Click to know: New Generation Courses in queue…