വനിതകള്‍ക്ക് LED നിര്‍മ്മാണ പരിശീലനം

led1

കോഴിക്കോട് ജില്ലയിലെ വനിതകള്‍ക്കായുള്ള LED ബള്‍ബ് നിര്‍മ്മാണ പരിശീലന പദ്ധതി കാളാണ്ടിത്താഴം ദര്‍ശനം സാസ്കാരികവേദി സംഘടിപ്പിച്ചു. കേരള പരിസ്ഥിതികാലാവസ്ഥാ വ്യതിയാന വകുപ്പ് നേതൃത്വം നല്‍കുന്ന പരിപാടി എനര്‍ജി മാനേജ്മെന്റ് സെന്റര്‍, ദര്‍ശനം ആക്ഷന്‍ & ഡവലപ്മെന്റ് എന്നിവര്‍ ചേര്‍ന്നാണ് സംഘടിപ്പിച്ചത്. 2015 ജനുവരി 11-ന് ആരംഭിച്ച പദ്ധതിയില്‍ ഇതിനകം തന്നെ ഒട്ടേറെ വനിതകള്‍ പരിശീലനം നേടിക്കഴിഞ്ഞു.

led2

ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള റസിഡന്റ്സ് അസോസിയേഷനുകളില്‍നിന്നുള്ള ഇരുനൂറ് വനിതകള്‍ക്ക് നല്‍കുന്ന പരിശീലനം ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് ഭൌതികശാസ്ത്രവിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്തു.

led3

ഊര്‍ജ്ജവും പരിസ്ഥിതിയും എന്ന വിഷയത്തെക്കുറിച്ച് എനര്‍ജി മാനേജ്മെന്റ് സെന്റര്‍ പ്രതിനിധിയും KSEBL അസിസ്റ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുമായ സുനില്‍കുമാര്‍ വി.കെ. പ്രഭാഷണം നടത്തി. കോര്‍പ്പറേഷന്‍ വാര്‍ഡ് കൌണ്‍സിലര്‍ എം.പി. ഹമീദ് അദ്ധ്യക്ഷനായിരുന്നു. യു. തങ്കം (സൂര്യ റസിഡന്റ്സ് അസോസിയേഷന്‍), കെ. കുഞ്ഞാലി സഹീര്‍ (സെന്‍ട്രല്‍ വിരിപ്പില്‍ റസിഡന്റ്സ് അസോസിയേഷന്‍), സി.എച്ച്. സജീവ് കുമാര്‍, കെ.കെ. സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു. ദര്‍ശനം സെക്രട്ടറി പി. സിദ്ധാര്‍ത്ഥന്‍ സ്വാഗതവും ദര്‍ശനം ആക്ഷന്‍ & ഡവലപ്മെന്റ് ഫിനാന്‍സ് ഡയറക്ടര്‍ എം.കെ. സജീവ് കുമാര്‍ നന്ദിയും പറഞ്ഞു.

led4

20 വീതം വനിതകളുടെ ബാച്ചുകളായി നടത്തുന്ന പരിശീലനത്തിന് കേരള ശാസ്ത്രസാഹിത്യ പരിഷത്തിലെ എം.പി.സി. നമ്പ്യാര്‍ ആണ് നേതൃത്വം നല്‍കുന്നത്.