പ്ലസ് 2: പുനര്‍മൂല്യനിര്‍ണ്ണയം അവസാന തീയതി 21-07-2020

പ്ലസ് 2 ഹയര്‍ സെക്കന്ററി 2020 രണ്ടാം വര്‍ഷ പരീക്ഷയുടെ പുനര്‍മൂല്യ നിര്‍ണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീതയി 2020 ജൂലൈ 21 ആണ്.

പ്ലസ് ടു വിജയിച്ചവര്‍ ബിരുദകോഴ്സുകള്‍ തിരയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

നിര്‍ദ്ദിഷ്ട ഫോറങ്ങളിലുള്ള അപേക്ഷകള്‍ നിര്‍ദ്ദിഷ്ട ഫീസ് സഹിതം മാര്‍ച്ചിലെ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത സ്കൂളിലെ പ്രിന്‍സിപ്പലിനാണ് സമര്‍പ്പിക്കേണ്ടത്. പുനർ മൂല്യനിർണയ ഫീസ് അതതു ഗവൺമെൻറ് /എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽമാരുടെ PD അക്കൗണ്ടിൽ ആണ് ഈ വർഷം മുതൽ നിക്ഷേപിക്കേണ്ടത്.

റീവാലുവേഷൻ റിസൾട്ട് വന്നതിനുശേഷം റീഫണ്ട് അർഹതയുള്ള വിദ്യാർഥികൾക്ക് ആ തുക അനുവദിച്ചു നൽകിയതിനുശേഷം ബാക്കിയുള്ള തുക 0202-01-102-97(03)other receipts എന്ന head of account ൽ ട്രഷറിയിൽ അടച്ച് രേഖകൾ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ (HSE WING) ലഭ്യമാക്കേണ്ടതാണ്

ലക്ഷദ്വീപ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ ഹയര്‍സെക്കന്‍റി സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ അപേക്ഷാഫീസ്, ഡിമാന്‍റ് ഡ്രാഫ്റ്റ് (Drawn in favour of Joint Director, Examinations (Higher Secondary Wing), Directorate of General Education, Thiruvananthapuram) മുഖാന്തിരം അതാതു സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് മേല്‍പ്പറഞ്ഞ തീയതിക്കുള്ളില്‍ സമര്‍പ്പിക്കേണ്ടതാണ്.

ഫീസ് വിവരങ്ങള്‍ – ഓരോ വിഷയത്തിനും
⭕ പുനര്‍മൂല്യ നിര്‍ണ്ണയം – 500 രൂപ
⭕ സൂക്ഷ്മ പരിശോധന – 100 രൂപ
⭕ ഫോട്ടോ കോപ്പി – 300 രൂപ.