കോളേജ് കോഴ്സുകള്‍ തിരഞ്ഞെടുക്കാം

കാലിക്കറ്റ്, കണ്ണൂര്‍ യൂണിവേഴ്സിറ്റികളിലെ വിവിധ ബിരുദ കോഴ്സുകള്‍ തിരഞ്ഞെടുക്കാനുള്ള സംവിധാനം ദര്‍ശനം വെബ്സൈറ്റില്‍ (www.darsanam.org) തയ്യാറാക്കി. സെന്റ് സേവ്യേഴ്‌സ് കോളേജ് പ്രിന്‍സിപ്പലും മലബാര്‍ ക്രിസ്ത്യന്‍ കോളേജ് മുന്‍ ഫിസിക്‌സ് വകുപ്പ് മേധാവിയുമായ പ്രൊഫ. വര്‍ഗീസ് മാത്യു തയ്യാറാക്കിയ വിവരങ്ങളടങ്ങിയ വെബ് പേജ് കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചു.

http://www.darsanam.org/college-courses എന്ന ലിങ്ക് വഴി പേജിലേക്ക് പ്രവേശിക്കാം. http://www.darsanam.org/ ഏത് പേജില്‍ നിന്നും സെര്‍ച്ച് ചെയ്യാനുള്ള സംവിധാനമുണ്ട്. കമ്പ്യൂട്ടറുകളിലും മൊബൈല്‍ ഫോണിലും എളുപ്പത്തില്‍ സെര്‍ച്ച് ചെയ്യാന്‍ തക്ക രീതിയിലാണ് വെബ്സൈറ്റിന്റെ ഘടന.

കോഴിക്കോട് പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ കോഴിക്കോട് എരഞ്ഞിപ്പാലം സെന്റ് സേവ്യേഴ്‌സ് കോളേജ്  മാനേജര്‍ ഫാ. മോണ്‍. വിന്‍സന്റ് അറയ്ക്കല്‍, പ്രൊഫ. വര്‍ഗീസ് മാത്യ, ദര്‍ശനം ഗ്രന്ഥാലയം സെക്രട്ടറി കെ.പി. ജഗന്നാഥന്‍, ദര്‍ശനം യുവവേദി അംഗം കാവ്യ സുകുമാരന്‍, ദര്‍ശനം നിര്‍വാഹക സമിതി അംഗം സി.എച്ച്. സജീവ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. ‌

സെന്റ് സേവ്യേഴ്‌സ് കോളേജ് സോഷ്യല്‍ സര്‍വീസ് ഫോറവും കേരള സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗീകാരമുള്ള കാളാണ്ടിത്താഴം ദര്‍ശനം സാംസ്‌കാരികവേദിയും എന്‍.ആര്‍.ഐ. എഡ്യുക്കേഷണല്‍ ഗൈ‍ഡന്‍സ് സെന്ററും സഹകരിച്ചാണ് ഈ ഉദ്യമം പൂര്‍ത്തീകരിച്ചത്. കാലിക്കറ്റ്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റികളിലെ വിവിധ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളില്‍ നിലവിലുള്ള ഡിഗ്രി കോഴ്‌സുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാണ്.

വെബ്‌സൈറ്റില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളുടെ കീഴിലുള്ള വിവിധ കോളേജുകളും, ഇഷ്ടമുള്ള കോഴ്‌സുകളും വിദ്യാര്‍ഥികള്‍ക്ക് തെരഞ്ഞെടുക്കാം. ഉദാഹരണത്തിന് കോഴിക്കോട് ജില്ലയില്‍ ബി.കോം കോഴ്‌സിന് ഒരു വിദ്യാര്‍ഥി പഠിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് കരുതുക. വെബ്‌സൈറ്റില്‍ പ്രവേശിച്ച് ജില്ലയും കോഴ്‌സും സെലക്ട് ചെയ്ത് Search Colleges ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ പ്രസ്തുത ജില്ലയില്‍ ബി.കോം കോഴ്‌സ് നിലവിലുള്ള കോളേജുകളുടെ പേര് വിവരം ലഭിക്കും. ആവശ്യമുള്ള കോളേജ് ക്ലിക്ക് ചെയ്താല്‍ പൂര്‍ണ വിലാസം, ഫോണ്‍ നമ്പറുകള്‍, സ്റ്റാറ്റസ് (സ്വാശ്രയം, ഗവണ്‍മെന്റ്, എയ്ഡഡ് എന്നിവ), സീറ്റുകളുടെ എണ്ണം എന്നിവ അറിയാന്‍ സാധിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.darsanam.org/college-courses

ഫലവൃക്ഷത്തൈ വിതരണം

വിവിധ സംഘടനകളുമായി സഹകരിച്ച് പനസ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി നടപ്പിലാക്കിയ ഭക്ഷ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ദർശനം പങ്കാളിയായി. 2020 ജൂണ്‍ 13, 15 തീയതികളിലായിരുന്നു വിതരണം. കോവിഡിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യ അകലം പാലിച്ചും സുരക്ഷാ നിർദേശങ്ങൾ അനുസരിച്ചുമായിരുന്നു വിതരണം.

പദ്ധതിയുടെ ഭാഗമായി വിയറ്റ്നാം ഏർലി ഗോൾഡ് പ്ലാവ്, തായ്ലാന്റ് കുള്ളൻ മാവ്, ഡി x ടി കുള്ളൻ തെങ്ങ് തുടങ്ങി വിവിധഫലവൃക്ഷതൈകൾ വിതരണം ചെയ്തു.

ചെലവൂര്‍ മുളുകളം നഴ്സറിയില്‍ നടന്ന വിതരണ ചടങ്ങില്‍ സേവ് ഗ്രീന്‍ അഗ്രിക്കള്‍ച്ചറിസ്റ്റ് സഹകരണ സൊസൈറ്റി പ്രസിഡന്‍റ് എം.പി. രജുല്‍കുമാര്‍ വിയറ്റ്നാം ഏര്‍ലി ഗോള്‍ഡ് പ്ലാവിന്‍ തൈ നഴ്സറിയില്‍ നട്ടു. സാമൂഹ്യപ്രവര്‍ത്തകനായ മാസിന്‍ റഹ്മാന്‍ ഓള്‍ സീസണ്‍ തായ്ലാന്‍റ് കുള്ളന്‍ മാവിന്റെ തൈയും നട്ടു.

SWACHHATHA ACTION PLAN (SAP) 2019-20

SWACHHATHA ACTION PLAN (SAP) 2019-20ന്റെ ഭാഗമായി കുളം നവീകരണ യജ്ഞവും ഔഷധ ഉദ്യാനം ഒരുക്കലും നടന്നു. കേന്ദ്ര വനംവകുപ്പിന്റെ സഹായത്തോടെ നടന്ന പരിപാടികള്‍ ദേശീയ ഹരിതസേനയും ദര്‍ശനം ഗ്രന്ഥാലയവും സഹകരിച്ചാണ് നടപ്പാക്കിയത്.

2020 മാര്‍ച്ച് 8-ന് ആശ്രനാമത്ത് ഇല്ലത്തെ കുളം സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയിലെ എന്‍എസ്എസ് യൂണിറ്റിന്റെ സഹകരണത്തോടെ നടപ്പാക്കി.

കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്താണ് ഔഷധ ഉദ്യാനം ഒരുക്കിയത്. 2020 മാര്‍ച്ച് 12ന് നടത്ത പരിപാടി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ മുട്ടിപ്പഴതൈ നട്ട് ഉദ്ഘാടനം ചെയ്തു. ഡോ. കെ.എം. കുര്യാക്കോസ് (എലഞ്ഞി), ഡോ. ഗോപകുമാര്‍ (കുടംപുളി), ഡോ. രാജന്‍ (മുള്ളാത്ത), പി.എസ്. ശെല്‍വരാജ് (നെല്ലി) എന്നീ ഔഷധ-ഫലവൃക്ഷങ്ങൾ നട്ടു.

NCSC 2015 Winners

ncsc2015 winners

Here are the list of District level (Kozhikode) winners of 23rd National Children’s Science Congress 2015, conducted in Govt. Arts and Science College, Calicut on 6th and 7th November, 2015. The winners are eligible for state level competition.  Educational districts included are Kozhikode, Vadakara and Thamarassery.

Junior (Lower) Level

 1. Emine Rose Thomas
  Infant Jesus English Medium
  Thiruvambady
 2. Sidharth. A.S.
  Medical College Campus HSS
  Kozhikode
 3. Aleena Grace Tojan
  Palotti Hill Public School
  Mukkam
 4. Pranav Mohan
  Menmuda HSS
 5. Thabsheer V.P
  Santhinikethan Secondary School
  Thiruvallur

Senior (Upper) Level

 1. Atheena T.M.
  MCCGHSS ,Medical College
  Kozhikode
 2. Safa Abdul Majeed.P.K
  Memunda HSS
 3. Limcy Victor
  Silver Hills HSS
 4. Abhirami. R.
  Memunda HSS
 5. Hridya Ravi
  GGHSS Balussery
 6. Aswathi Vinod
  St. Joseph’s AIGHSS
 7.  Namitha. C.S.
  Pavandur HSS
 8.  Nanditha .N
  GHSS,Kokkallur
 9. Radhika Krishnan. U.K.
  GHSS Sivapuram

വനിതകള്‍ക്ക് LED നിര്‍മ്മാണ പരിശീലനം

led1

കോഴിക്കോട് ജില്ലയിലെ വനിതകള്‍ക്കായുള്ള LED ബള്‍ബ് നിര്‍മ്മാണ പരിശീലന പദ്ധതി കാളാണ്ടിത്താഴം ദര്‍ശനം സാസ്കാരികവേദി സംഘടിപ്പിച്ചു. കേരള പരിസ്ഥിതികാലാവസ്ഥാ വ്യതിയാന വകുപ്പ് നേതൃത്വം നല്‍കുന്ന പരിപാടി എനര്‍ജി മാനേജ്മെന്റ് സെന്റര്‍, ദര്‍ശനം ആക്ഷന്‍ & ഡവലപ്മെന്റ് എന്നിവര്‍ ചേര്‍ന്നാണ് സംഘടിപ്പിച്ചത്. 2015 ജനുവരി 11-ന് ആരംഭിച്ച പദ്ധതിയില്‍ ഇതിനകം തന്നെ ഒട്ടേറെ വനിതകള്‍ പരിശീലനം നേടിക്കഴിഞ്ഞു.

led2

ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള റസിഡന്റ്സ് അസോസിയേഷനുകളില്‍നിന്നുള്ള ഇരുനൂറ് വനിതകള്‍ക്ക് നല്‍കുന്ന പരിശീലനം ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് ഭൌതികശാസ്ത്രവിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്തു.

led3

ഊര്‍ജ്ജവും പരിസ്ഥിതിയും എന്ന വിഷയത്തെക്കുറിച്ച് എനര്‍ജി മാനേജ്മെന്റ് സെന്റര്‍ പ്രതിനിധിയും KSEBL അസിസ്റ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുമായ സുനില്‍കുമാര്‍ വി.കെ. പ്രഭാഷണം നടത്തി. കോര്‍പ്പറേഷന്‍ വാര്‍ഡ് കൌണ്‍സിലര്‍ എം.പി. ഹമീദ് അദ്ധ്യക്ഷനായിരുന്നു. യു. തങ്കം (സൂര്യ റസിഡന്റ്സ് അസോസിയേഷന്‍), കെ. കുഞ്ഞാലി സഹീര്‍ (സെന്‍ട്രല്‍ വിരിപ്പില്‍ റസിഡന്റ്സ് അസോസിയേഷന്‍), സി.എച്ച്. സജീവ് കുമാര്‍, കെ.കെ. സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു. ദര്‍ശനം സെക്രട്ടറി പി. സിദ്ധാര്‍ത്ഥന്‍ സ്വാഗതവും ദര്‍ശനം ആക്ഷന്‍ & ഡവലപ്മെന്റ് ഫിനാന്‍സ് ഡയറക്ടര്‍ എം.കെ. സജീവ് കുമാര്‍ നന്ദിയും പറഞ്ഞു.

led4

20 വീതം വനിതകളുടെ ബാച്ചുകളായി നടത്തുന്ന പരിശീലനത്തിന് കേരള ശാസ്ത്രസാഹിത്യ പരിഷത്തിലെ എം.പി.സി. നമ്പ്യാര്‍ ആണ് നേതൃത്വം നല്‍കുന്നത്.

ബാലശാസ്ത്ര കോണ്‍ഗ്രസ് അദ്ധ്യാപക പരിശീലനം

NCSC 2014: Teacher Training Program

കേന്ദ്രശാസ്ത്ര സാങ്കേതികവകുപ്പും, സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിലും നേതൃത്വം നല്‍കുന്ന ബാലശാസ്ത്ര കോണ്‍ഗ്രസിന്റെ ഗൈഡുമാരായ അദ്ധ്യാപകര്‍ക്കുള്ള ഏകദിന ശില്പശാല മീഞ്ചന്ത രാമകൃഷ്ണമിഷന്‍ സ്കൂളില്‍ സി-സ്റ്റെഡ് ഡയറക്ടര്‍ ഡോ. കെ.വി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. റവന്യൂ ജില്ലാ സയന്‍സ് ക്ലബ് അസോസിയേഷന്‍ സെക്രട്ടറി സി. ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു.

ദേശീയ വിലയിരുത്തല്‍ സമിതി അംഗം പ്രൊഫ. ഇ. കുഞ്ഞികൃഷ്ണന്‍, സി-സ്റ്റെപ്പ് ഡയറക്ടര്‍ സിജേഷന്‍ എന്‍. ദാസ്, കുര്യന്‍ ജേക്കബ്, അജ്മല്‍ റോഷന്‍, രമേഷ് ബാബു പി., കെ.ജി. രഞ്ജിത്ത് രാജ് എന്നിവര്‍ വിവിധ സെഷനുകള്‍ നയിച്ചു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം.എ. ജോണ്‍സണ്‍ സ്വാഗതം പറഞ്ഞു.

വരുന്ന രണ്ട് മാസങ്ങളില്‍ ഗൈഡ് ടീച്ചറിന്റെ മേല്‍നോട്ടത്തില്‍ 5 വിദ്യാര്‍ത്ഥികള്‍ വീതം ചേര്‍ന്ന് മുഖ്യ വിഷയത്തിലും ഉപവിഷയങ്ങളിലും തയ്യാറാക്കുന്ന പ്രൊജക്ടുകളുടെ അവതരണം നവംബര്‍ 1, 2 തീയതികളില്‍ കോഴിക്കോട് നടക്കും.

NCSC 2014: Teacher Workshop participants

പ്രതികൂല കാലാവസ്ഥയായിരുന്നിട്ടും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും 168 അധ്യാപകര്‍ സംബന്ധിച്ചു.

പ്രശസ്ത സാഹിത്യകാരനും എം.ജി. യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലറുമായിരുന്ന ഡോ. യു.ആര്‍. അനന്തമൂര്‍ത്തിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ശേഷമാണ് ശില്പശാല തുടങ്ങിയത്.

NCSC 2013: Selected projects from Kozhikode

Following are the 13 projects selected from Kozhikode revenue district for the State Children’s Science Congress 2013, Kerala to be held at Mar Ivanios Renewal Centre, Nalanchira, Thiruvananthapuram on 12-13 November, 2013.

Name School and address Level Code. No.
Athira V. Perambra HSS, Perambra – 673 525 Senior 18
Shaniba. P.K. Ilahiya HSS, Kappad, Thiruvangoor (P.O.), Kozhikode Senior 30
Nanditha. P. Valsan Memunda HSS, Memunda, Vatakara – 673 104 Junior 9
Aparna. P.R. Memunda HSS, Memunda, Vatakara – 673 104 Senior 23
Anasooyabai. T. Velom HSS, Cherapuram (P.O.), Kakkattil – 673 508 Senior 19
Sugamya. P. R.K. Mission HSS, Meenchanda Arts & Science College (P.O.), Kozhikode – 18 Senior 36
Favas P. Velom HSS, Cherapuram (P.O.), Kakkattil – 673 508 Junior 7
Abhinand S.D. GHSS Kokkallur Senior 39
Sanisha. B.S. ASVUP School, Edakkara, Chelannur – 673 616 Junior 8
Nimnadas. P.P. Memunda HSS, Memunda, Vatakara – 673 104 Senior 24
Shahzad. P.N. Govt. HSS, Kuttikkattoor, Kozhikode – 673 008 Senior 3
Jahana Sherin Pavandoor HSS, Pavandoor – 673 613 Senior 29
Abhijith Raveendran Govt. HSS, Sivapuram, Kariyathankavu (P.O.) 673 612 Senior 2

But the organising committee strongly recommended the following two more projects for the state level competition and they will be permitted to participate in the state level competition subject to the approval from the state academic co-ordinator only.

Esha. P. Kadalundi Sreedevi, AUP School, Chaliyam – 673 301 Junior 3
Abhinav. T.K. Govt. HSS, Kokkallur, Balussery – 673 612 Senior 17

WED 2013 – Environment Quiz winners

Following are the winners of the environment quiz conducted for High school students at Regional Science Centre & Planetarium, Kozhikode on 8th June, 2013 in connection with World Environment Day 2013 celebrations, supported by Kerala State Council for Science, Technology and Environment, Govt. of Kerala.

First Prize
 • Aswin S.
  Std. VIII
  GVHS for Boys, Quilandy
Second Prize
 • Ananditha S.S.
  Std. IX
  Naduvannur HSS, Vakayad
Third Prize
 • Prathush N.P.
  Airport SS School
 • Ihsan Ahmad K.
  Std. X
  Ala Haramain Senior Secondary

The prize winners will be intimated via phone in coming days.