ഫലവൃക്ഷത്തൈ വിതരണം

വിവിധ സംഘടനകളുമായി സഹകരിച്ച് പനസ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി നടപ്പിലാക്കിയ ഭക്ഷ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ദർശനം പങ്കാളിയായി. 2020 ജൂണ്‍ 13, 15 തീയതികളിലായിരുന്നു വിതരണം. കോവിഡിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യ അകലം പാലിച്ചും സുരക്ഷാ നിർദേശങ്ങൾ അനുസരിച്ചുമായിരുന്നു വിതരണം.

പദ്ധതിയുടെ ഭാഗമായി വിയറ്റ്നാം ഏർലി ഗോൾഡ് പ്ലാവ്, തായ്ലാന്റ് കുള്ളൻ മാവ്, ഡി x ടി കുള്ളൻ തെങ്ങ് തുടങ്ങി വിവിധഫലവൃക്ഷതൈകൾ വിതരണം ചെയ്തു.

ചെലവൂര്‍ മുളുകളം നഴ്സറിയില്‍ നടന്ന വിതരണ ചടങ്ങില്‍ സേവ് ഗ്രീന്‍ അഗ്രിക്കള്‍ച്ചറിസ്റ്റ് സഹകരണ സൊസൈറ്റി പ്രസിഡന്‍റ് എം.പി. രജുല്‍കുമാര്‍ വിയറ്റ്നാം ഏര്‍ലി ഗോള്‍ഡ് പ്ലാവിന്‍ തൈ നഴ്സറിയില്‍ നട്ടു. സാമൂഹ്യപ്രവര്‍ത്തകനായ മാസിന്‍ റഹ്മാന്‍ ഓള്‍ സീസണ്‍ തായ്ലാന്‍റ് കുള്ളന്‍ മാവിന്റെ തൈയും നട്ടു.

Darsanam
Author: Darsanam